banner

പ്രവാസി ഫെഡറേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ!, ഉദ്ഘാടനം ചെയ്ത് പിപി സുനീർ, മുതിർന്ന നേതാക്കൾ പങ്കെടുത്തു


ചവറ : പ്രവാസി ഫെഡറേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ ചവറയിൽ നടന്നു. സംസ്ഥാന സെക്രട്ടറി പി പി സുനീർ യോഗം ഉദ്ഘാടനം ചെയ്തു. ലോകത്തെമ്പാടുമുള്ള പ്രവാസികളുടെയും ജോലി നഷ്ടപ്പെട്ട് നാട്ടിൽ കഴിയുന്നവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ഫെഡറേഷൻ. സംഘടനയുടെ 15-മത് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നതിന് മുന്നോടിയായാണ് 20 മണ്ഡല കമ്മറ്റികളിലും കൺവൻഷനുകൾ പൂർത്തിയാക്കിയത്. ചവറ ശങ്കരമംഗലത്തുള്ള എസ്എൻഡിപി ഹാളിലായിരുന്നു ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചത്.

സംഘടനാ ഭാരവാഹി ജി.ലാലു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എം.എൽ.എ, കൊല്ലം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി എം.എസ് താര, പാർട്ടിയുടെ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശിഹാബ്, പാർട്ടി സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ രാമചന്ദ്രൻ, സുലൈമാൻ പ്രവാസി ഫെഡറേഷൻ നേതാക്കളായ അഷ്റഫ് പോളയിൽ, ഹനീഫ, നിസാർ കാർത്തുങ്കൽ, റഷീദ് മൈനാഗപ്പള്ളി, യു.ഷമീർ കൊല്ലം, ടി.എ തങ്ങൾ, സക്കീർ വടക്കംതല, രാജീവ്, എസ്. വിജയൻ, അജ്മിൻ കരുവ,രാജു പൂതക്കുളം ശിവപ്രസാദ്, യേശുദാസ്, അനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ,മധു പുനലൂർ, സാം ജോളി തുടങ്ങിയ നേതാക്കന്മാർ കൺവെൻഷനിൽ പങ്കെടുത്തു

Post a Comment

0 Comments