കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടികൂടി. അബൂദബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജാഫർ മോനിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ പേസ്റ്റ് രൂപത്തിലാക്കിയായിരുന്നു ഇയാൾ സ്വർണം കടത്തിയത്. സോക്‌സിൽ നിന്ന് സ്വർണ ചെയിനുകളും കണ്ടെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
.jpg)
0 Comments