അഷ്ടമുടി : അഷ്ടമുടിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി വാട്സാപ്പ് സന്ദേശം പ്രചരിക്കുകയാണ്. അഷ്ടമുടി മുക്കടയ്ക്ക മുക്കിൽ നിന്ന് രാവിലെയോടെ സ്കൂളിലേക്ക് പോയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായിട്ടാണ് വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നത്. ഷെയർ ചെയ്തതോടെ പരിഭ്രാന്തരായി വീട്ടമ്മമാർ അഷ്ടമുടി ലൈവിലേക്ക് ഉൾപ്പെടെ വിവരങ്ങൾ അറിയുന്നതിനായി നിരന്തരം വിളിച്ചുകൊണ്ടിരിക്കുയാണ്. എന്നാൽ സന്ദേശത്തിലുള്ള മുഴുവൻ കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ലെങ്കിലും രക്ഷിതാക്കൾ സ്കൂളിലും വിവരം കൈമാറിയതോടെ സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച കാര്യങ്ങൾ അഷ്ടമുടി ലൈവിനോട് വിശദമാക്കവേയാണ് ഹെഡ്മിസ്ട്രെസ് സജിത പ്രതികരിച്ചത്.
സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് വരും ദിവസങ്ങളിൽ പരിസരങ്ങളിൽ പെട്രോളിംഗ് ശക്തമാക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രക്ഷിതാക്കളെ അറിയിക്കുന്നതിനായി സ്കൂളിൽ അടിയന്തിര യോഗം വിളിക്കുമെന്ന് പി.ടി.എ വൈസ് പ്രസിഡൻറ് ഷിബു പറഞ്ഞു. പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും വേണ്ട നടപടികൾ കൈക്കൊള്ളാൻ സ്കൂൾ അധികൃതരും പി.ടി.എ അംഗങ്ങളും സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുത്ത്: 10.09.2023 - 9.42PM

0 Comments