ഇവിടെ ഭക്ഷണം കഴിക്കുന്നതിന് തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് എത്തിയത്. തുടര്‍ന്ന്, ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്തതായി പറയുന്നു. പൊറോട്ടയ്ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്.
ജീവനക്കാരനുമായി തര്‍ക്കമായി.
തുടര്‍ന്ന് ഇവര്‍ ഇതര സംസ്ഥാന തൊഴിലാളിയായ സപ്ലൈയറുടെ തലയ്ക്ക് തവിയെടുത്ത് അടിക്കുകയായിരുന്നു. അസം സ്വദേശി മുസ്തഫയ്ക്കാണ് പരിക്കേറ്റത്.
പോലീസുകാര്‍ എത്തിയാണ് തൊഴിലാളിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ തലയ്ക്ക് അഞ്ചു തുന്നിക്കെട്ടുണ്ട്.
മര്‍ദിച്ചവരെ മറ്റ് ജീവനക്കാര്‍ തടഞ്ഞുവെച്ചു. ചങ്ങനാശ്ശേരി പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

0 Comments