banner

കാറിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു


കോഴിക്കോട് : ഓർക്കാട്ടേരിയിൽ കാറിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. എടച്ചേരി തലായി മത്തത്ത് ജിയാദ് (29) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരി പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഓർക്കാട്ടേരിയിൽ നിന്ന് എടച്ചേരിയിലേക്ക് കാറിൽ വരുമ്പോൾ അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മാരുതി ജിംനി കാർ തകർന്നു. യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments