banner

കൊല്ലത്ത് കത്താൾ ഉപയോഗിച്ച് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം!, അക്രമം അയൽവാസിയുടെ വീട്ടിലെ പെണ്‍കുട്ടികളെ കളിയാക്കുന്നത് ചോദ്യം ചെയ്തതോടെ, യുവാവ് പിടിയില്‍

കൊല്ലം : യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. മയ്യനാട് മണ്ണാംവിള വീട്ടില്‍ നിയാസ്(25) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ഇരവിപുരത്ത് വച്ച് പ്രതിയുടെ അയല്‍വാസിയായ അനില്‍കുമാറിനെയും കൊട്ടിയം ആലുംമൂട് തൈക്കാവിന് സമീപത്തുവച്ച് നജീമിനെയുമാണ് ഇയാള്‍ കത്താള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അനില്‍കുമാറിന്റെ വീട്ടിലെ പെണ്‍കുട്ടികളെ കളിയാക്കുന്നത് ചോദ്യം ചെയ്ത വിരോധത്താലാണ് അനില്‍കുമാറിനെ ആക്രമിച്ചത്.

തുടര്‍ന്ന് കത്താളുമായി ആലുംമൂട്ടിലെത്തിയപ്പോള്‍ അവിടെ നില്‍ക്കുവായിരുന്ന നജീം തന്നെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നു എന്ന വിരോധത്താല്‍ മാരകമായി കത്താളിന് വെട്ടുകയായിരുന്നു. പ്രതിയുടെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നജീം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Post a Comment

0 Comments