Iklan

Iklan

,

Iklan

Video

ബോക്സ് ഓഫീസിനെ നോട്ടമിട്ട് പുഷ്പ രാജ് എത്തുന്നു!, 'പുഷ്‍പ 2' റിലീസ് തീയതി പ്രഖ്യാപിച്ചു

SPECIAL CORRESPONDENT
, Tuesday, September 12, 2023 WIB Last Updated 2023-09-12T08:18:36Z

ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്‍പ 2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. 2024 ഓഗസ്റ്റ് 15ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററാണ് ഇതിനോടൊപ്പം ശ്രദ്ധേയമാകുന്നത്.

കഥാപാത്രത്തിന്റെ ഇടത് കൈതണ്ടയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ആഭരണങ്ങൾ അണിഞ്ഞ് സ്ത്രീകളെപ്പോലെ നഖം വളര്‍ത്തി ചുവന്ന നെയിൽ പോളിഷ് ഇട്ട് ചെയിനുകളും ധരിച്ചു ഇരിക്കുന്നതായാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

സമാനരീതിയിൽ അല്ലു അർജുന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘പുഷ്പ 2’വിന്റെ ഒരു ഗ്ലിപ്‌സ് വീഡിയോയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. അര്‍ദ്ധനാരി ലുക്കിന് സമാനമായാണ് അല്ലു അര്‍ജുന്‍ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents