Iklan

Iklan

,

Iklan

Video

കോട്ടയം കുമാരനെല്ലൂരിൽ നഗരസഭയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവിന് പരിക്ക്; രാജധാനി ഹോട്ടലിന്റെ ഒരു ഭാഗം അടർന്ന് വീണ് ലോട്ടറി തൊഴിലാളി മരിച്ച് രണ്ട് മാസം തികയും മുൻപ് അടുത്ത അപകടം ; നഗരമധ്യത്തിൽ കൗൺസിലറുടെ ഉടമസ്ഥതയിലുള്ള കെട്ടിടമടക്കം അപകടാവസ്ഥയിൽ

SPECIAL CORRESPONDENT
, Sunday, September 10, 2023 WIB Last Updated 2023-09-10T13:35:08Z

കോട്ടയം : കോട്ടയം കുമാരനെല്ലൂരിൽ നഗരസഭയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവിന് പരിക്ക്. കുമാരനല്ലൂരിൽ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗം ഇന്നുച്ചയ്ക്ക് രണ്ടരയോടെ ഇടിഞ്ഞുവീണാണ് പരിക്കേറ്റത്. സംക്രാന്തി സ്വദേശിയായ ഷാനവാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ രാജധാനി ഹോട്ടലിന്റെ ഒരു ഭാഗം അടർന്ന് വീണ് ലോട്ടറി തൊഴിലാളി മരിച്ച് രണ്ട് മാസം തികയും മുൻപ് അടുത്ത അപകടമുണ്ടായത്. നഗരമധ്യത്തിൽ കോട്ടയം നഗരസഭയിലെ കൗൺസിലറുടെ ഉടമസ്ഥതയിലുള്ള കെട്ടിടമടക്കം അപകടാവസ്ഥയിലാണ്. ഇത്തരത്തിൽ നിരവധി കെട്ടിടങ്ങളാണ് ഏത് സമയവും ഇടിഞ്ഞ് വീഴാമെന്ന അവസ്ഥയിൽ നഗരത്തിലുള്ളത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents