banner

ഇത് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം!, കഴിഞ്ഞ നാലര വര്‍ഷത്തെ അധ്വാനമാണിത്, സാധാരണക്കാരായ പൊലീസുകാരുടെ യഥാര്‍ത്ഥ കഥയാണ് നമ്മള്‍ പറയുന്നത്, കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ച് തിരക്കഥാകൃത്തും നടനുമായ റോണി


മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്ക്വാഡ്’ തിയറ്ററുകളില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച്‌ മുന്നേറുകയാണ്.ആദ്യ ആദ്യദിനങ്ങളില്‍ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

ഇപ്പോഴിതാ തിയറ്ററിലെ ആദ്യപ്രതികരണം കണ്ട് കണ്ണ്നിറഞ്ഞ നടൻ റോണിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുന്നത്. കണ്ണൂര്‍ സ്ക്വാഡില്‍ അഭിനയിക്കുക മാത്രമല്ല സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും റോണിയാണ് . 

റോണിയുടെ സഹോദരൻ റോബി രാജ് ആണ് സംവിധാനവും. ‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളില്‍ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ യഥാര്‍ത്ഥ കഥയാണ് നമ്മള്‍ പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്‌ഷൻ. എല്ലാവരുടെയും അധ്വാനമാണ്.”-റോണി പറഞ്ഞു.

إرسال تعليق

0 تعليقات