banner

എഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചു!, പിടിക്കപ്പെടാതിരിക്കാൻ സഹാായിച്ചത് വിപിഎൻ സേവനങ്ങൾ, ഭീഷണിക്കിരയായി പെൺകുട്ടികൾ, പിടിയിലായത് 14 കാരൻ


വയനാട് : എഐ ടെക്നോളജി ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ 14 കാരനെ വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 കാരൻ വയനാട് സൈബര്‍ പൊലീസിന്റെ പിടിയിലായത്. 

വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ച്‌ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

കുട്ടിക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിരവധി വിദ്യാര്‍ത്ഥിനികള്‍ 14 കാരൻറെ ഭീഷണിക്ക് ഇരയായതായി കണ്ടെത്തി.
അന്വേഷണ ഏജൻസികളുടെ പിടിയില്‍ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു 14-കാരൻ പ്രചരിപ്പിച്ചത്.

إرسال تعليق

0 تعليقات