Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഭാര്യയെ തീകൊളുത്തി ഭർത്താവ് ജീവനൊടുക്കി!, ക്രൂരത അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്, മരിച്ച റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്

SPECIAL CORRESPONDENT
, Monday, September 18, 2023 WIB Last Updated 2023-09-18T09:43:41Z

കൊല്ലം : പാരിപ്പള്ളിയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കർണാടക കുടക് സ്വദേശികളായ നാദിറയും ഭർത്താവ് റഹീമുമാണ് കൊല്ലപ്പെട്ടത്. ഇരുവരും നാവായിക്കുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പരിസരവാസികൾ പറയുന്നത്.

അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ശനിയാഴ്ച്ചയാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയത്. നാദിറക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് റഹീമിന് സംശയമുണ്ടായിരുന്നു.

തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. അക്ഷയ കേന്ദ്രത്തിൽ ജോലിക്കെത്തിയ നാദിറയെ റഹീം തീകൊളുത്തുകയായിരുന്നു. തുടർന്ന് സ്വയം കഴുത്തറുത്തുകൊണ്ട് അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents