Iklan

Iklan

,

Iklan

Video

ആശ്രാമത്തെ സെൽഫ് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് 'അര' മോഷ്ടിക്കുന്ന സംഭവം!, സി.സി.ടി.വി പരിശോധിച്ച് യുവാവിനെ കാത്തിരുന്ന് പിടികൂടി ജീവനക്കാർ, അറസ്റ്റ്

SPECIAL CORRESPONDENT
, Wednesday, September 20, 2023 WIB Last Updated 2023-09-20T06:20:55Z

കൊല്ലം : ആശ്രാമത്തെ ബിവറേജസ് സെൽഫ് ഔട്ട്ലെറ്റിൽ നിന്ന് തുടർച്ചയായി അര ലിറ്ററിന്റെ റം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ. പള്ളിമുക്ക് ചകിരിക്കട സ്വദേശി ഷാനുവാണ് പിടിയിലായത്.

മദ്യവില്പന കണക്കിലും സ്റ്റോക്കിലും സ്ഥിരമായി വന്ന വ്യത്യാസം ജീവനക്കാരെ കുഴക്കിയിരുന്നു. ജീവനക്കാർ സ്വന്തം കൈയിൽ നിന്ന് പണമിട്ടാണ് കണക്കിലെ പൊരുത്തക്കേട് മാറ്റിയിരുന്നത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പതിവായി വരുന്ന ഒരു യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുവാവ് മദ്യക്കുപ്പി മോഷ്ടിക്കുന്നതായി വ്യക്തമായി. പിന്നീട് ജീവനക്കാർ ഈ യുവാവിന്റെ വരവിനായി കാത്തിരുന്നു. 

കഴിഞ്ഞദിവസം ഔട്ട്ലെറ്റിലെത്തിയ യുവാവിനെ ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടി. പിന്തുടർന്ന് പിടികൂടി വിവരങ്ങൾ ചോദിച്ചെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് നിരീക്ഷണ കാമറ ദൃശ്യങ്ങൾ ജീവനക്കാർ കാണിച്ചതോടെ ഇയാൾ സമ്മതിച്ചു. തുടർന്ന് ഈസ്റ്റ് പൊലീസിന് കൈമാറി. ഒന്നിടവിട്ട ദിവസങ്ങളിൽ ഏഴുമണിയോടെയെത്തിയാണ് മദ്യം കടത്തിയിരുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents