Iklan

Iklan

,

Iklan

Video

ഐ.എസ്.എല്‍ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാകും!, ആദ്യ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിൽ

SPECIAL CORRESPONDENT
, Wednesday, September 20, 2023 WIB Last Updated 2023-09-20T06:13:18Z

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണ് നാളെ കിക്ക് ഓഫ്. കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും. ഫെറാൻ കൊറോമിനാസും ബർതലോമിയോ ഒഗ്‌ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എല്ലിൽ നിറഞ്ഞുനിന്നത്‌. സുനിൽ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം.

പുതിയ സീസണില്‍ ആരാധകര്‍ക്കായി കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യമെന്ന് ബ്ലാസ്‌റ്റേഴ്‌സിനുള്ളതെന്ന് പ്രതിരോധനിര താരം പ്രീതം കോട്ടാല്‍  പറഞ്ഞു. ഒരു ടീം എന്ന നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച സംഘമാണ് . കൊച്ചിയിലെ ആരാധകര്‍ക്ക് വേണ്ടി കളിക്കാന്‍ കാത്തിരിക്കുകയാണ് എന്നും പ്രീതം കോട്ടാല്‍ പറഞ്ഞു

പുതിയ സീസണ്‍ നന്നായി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടി ഒരുങ്ങി കഴിഞ്ഞു. ഞാന്‍ എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയതും അത്തരം ഒരു തീരുമാനത്തിന്റെ ഭാഗമാണ്. എനിക്കറിയാം എന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഇത്.ചിലപ്പോഴൊക്കെ നമ്മള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം.പ്രീതം പറഞ്ഞു.

”സന്തുലിതമായ ടീമാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. പരിചയസമ്പത്തുള്ളവരും യുവതാരങ്ങളും നല്ല വിദേശ കളിക്കാരും ഈ സീസണില്‍ ടീമിലുണ്ട്.കിരീടത്തിനായി മത്സരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ആരാധകര്‍ ഞങ്ങളെ സ്‌നേഹിക്കുന്നു. അവര്‍ക്കായി ഞങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.തീര്‍ച്ചയായും നിങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് വരണം.. അവിടെ ഞങ്ങള്‍ നിങ്ങള്‍ക്കായി പോരാടും” പ്രീതം കൂട്ടിച്ചേര്‍ത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents