Iklan

Iklan

,

Iklan

Video

കൊമ്പൻമാരെ നയിക്കുക 'ലൂണ'!, ഐഎസ്എല്ലിനുളള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു, കഴിഞ്ഞ സീസണുകളുടെ കടം തീർക്കാൻ തുടക്കം ബെംഗളൂരുവിനെതിരെ

SPECIAL CORRESPONDENT
, Wednesday, September 20, 2023 WIB Last Updated 2023-09-20T16:51:19Z

ഐ എസ് എല്‍ 2023-24 സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ് ടീമിനെ പ്രഖ്യാപിച്ചു. 29 അംഗങ്ങളുടെ പട്ടികയാണ് കേരളം നാളെ കളിക്കളത്തിലേക്ക് എന്ന തലക്കെട്ടോടെ ക്ലബ് പുറത്തുവിട്ടിരിക്കുന്നത്. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് നയിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്.

കെപി രാഹുല്‍, നിഹാല്‍ സുരേഷ്, സച്ചിന്‍ സുരേഷ് വിബിന്‍ മോഹനന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സഹല്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടെയുള്ള വലിയ താരങ്ങള്‍ ക്ലബ് വിട്ടതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലായിരുന്നു.എന്നാല്‍ അനുഭവസമ്പത്തുള്ള പ്രീതം കോട്ടാലിനെപ്പോലെയുള്ള താരങ്ങളുടെ വരവ് ടീമിൻ്റെ മുന്നേറ്റത്തിന് കരുത്തു പകരും എന്നാണ് വിലയിരുത്തൽ. ജപ്പാന്‍ ഫോർവേഡ് ഡൈസുകി സകായിയുടെ വരവും ക്ലബിന് ഈ സീസണിൽ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നാളെ കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ടീം ബെംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.


കേരള ബ്ലാസ് റ്റേഴ്സ് പുറത്തുവിട്ട താരങ്ങളുടെ പട്ടിക

ഗോള്‍കീപ്പര്‍മാര്‍ -സച്ചിന്‍ സുരേഷ്, കരണ്‍ജീത് സിങ്, ലാറ ശര്‍മ, മുഹമ്മദ് അര്‍ബാസ്

പ്രതിരോധതാരങ്ങള്‍ – മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടാല്‍, റൂയിവാ ഹോര്‍മിപാം, ഐബന്‍ഭ ഡോലിങ്, നവോച്ച സിങ്, സന്ദീപ് സിങ്, പ്രബീര്‍ ദാസ്.

മധ്യനിരതാരങ്ങള്‍ -അഡ്രിയാന്‍ ലൂണ (നായകന്‍), ഫ്രെഡ്ഡി ലാലാവ്മാവിയ, യോയ്‌ഹെന്‍ബ മീഠെയ്, ഡാനിഷ് ഫറൂഖ്, മുഹമ്മദ് അസ്ഹര്‍, സൗരവ് മണ്ഡല്‍, മുഹമ്മദ് ഐമെന്‍, ബ്രൈസ് മിരാന്‍ഡ.

ഫോർവേഡ് -രാഹുല്‍ കെ പി, നിഹാല്‍ സുരേഷ്, ബിദ്യാസാഗര്‍ സിങ്, ഇഷാന്‍ പണ്ഡിത, ഡൈസുകി സകായ്, ക്വാമി പേപ്ര, ദിമിത്രിയോസ് ഡയമന്റക്കോസ്

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents