Iklan

Iklan

,

Iklan

Video

പ്രാങ്ക് എന്ന് പറഞ്ഞ് മുഖമൂടി ധരിച്ചെത്തി പെൺകുട്ടികളെ ശല്യം ചെയ്തു!, പതിവായതോടെ നാട്ടുകാർ ഇടപെട്ട് പോലീസിനെ വിളിച്ചു, രണ്ടുപേർ പിടിയിൽ

SPECIAL CORRESPONDENT
, Tuesday, September 19, 2023 WIB Last Updated 2023-09-19T16:49:05Z

നെയ്യാറ്റിൻകര : മുഖമൂടി ധരിച്ചെത്തി പെൺകുട്ടികളോട് മോശമായി പെരുമാറിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആനാവൂർ സ്വദേശി മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പോലീസ് പിടിയിലായത്. പ്രാങ്ക് വീഡിയോ എന്ന പേരിൽ പെൺകുട്ടികളോട് മോശമായി പെരുമാറുകയും കയ്യിൽ കടന്നു പിടിക്കുകയും ചെയ്‌തെന്നാണ് പരാതി.

കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടിയും വസ്ത്രവും ധരിച്ച് വിദ്യാർത്ഥികളെ ശല്യം ചെയുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. നെയ്യാറ്റിൻകര കോൺവെന്റ് റോഡിലാണ് സംഭവം നടന്നത്. ഇത് പതിവായതോടെ നാട്ടുകാർ ഇടപെട്ട് സി സി ടി വി ദൃശ്യങ്ങൾ സഹിതം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents