Iklan

Iklan

,

Iklan

Video

പേരൂർ മീനാക്ഷിവിലാസം സർക്കാർ എൽ.പി സ്കൂളിന് പുതിയ സ്കൂൾ ബസ്, ഫണ്ടനുവദിച്ചത് എം.എൽ.എ പി. സി. വിഷ്ണുനാഥ്, ഉദ്ഘാടനം നടന്നു

SPECIAL CORRESPONDENT
, Friday, September 29, 2023 WIB Last Updated 2023-09-29T15:58:40Z

പേരൂർ : മീനാക്ഷിവിലാസം സർക്കാർ എൽ.പി സ്കൂളിൽ എം.എൽ.എ യുടെ(2022-23) പ്രത്യേക വികസന നിധിയിൽ നിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ  ഉദ്ഘാടനം ഇന്ന്  എം.എൽ.എ പി. സി. വിഷ്ണുനാഥ് സ്കൂൾ അങ്കണത്തിൽ വച്ച് നിർവഹിച്ചു. കൊറ്റംകര പഞ്ചായത്ത് പ്രസിഡന്റ്‌താത്കാലിക പദവിയിലുള്ള വി.വിനീത കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ്  രാജി. പി സ്വാഗതം പറഞ്ഞു. കൊറ്റംകരപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അർജുനൻ പിള്ള, വികസന കാര്യ സമിതി ചെയർമാൻ ഷിജു, കുണ്ടറ എ.ഇ.ഒ റസിയ ബീവി,  പിടിഎ പ്രസിഡൻറ് എൻ. സുഭാഷ്, എസ് എം സി ചെയർമാൻ ഷാനവാസ്, എം പി ടി എ പ്രസിഡൻറ് വൃന്ദ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പി.ടി എ, എം പി ടി എഎസ് എം സി അംഗങ്ങൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ,അനദ്ധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി വിജിപാപ്പച്ചൻ  ചടങ്ങിന് നന്ദി പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents