Iklan

Iklan

,

Iklan

Video

കെ. എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്!, എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ സർക്കാർ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി

SPECIAL CORRESPONDENT
, Wednesday, September 06, 2023 WIB Last Updated 2023-09-06T13:11:11Z

ന്യൂഡല്‍ഹി : പ്ലസ്ടു കോഴക്കേസില്‍ മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്‌ഐ ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട്  കെ എം ഷാജി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഷാജിയുടെ ഈ അപേക്ഷ കണക്കിലെടുത്താണ് ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടിവെച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ നേരത്തെ കെ എം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് ആറ് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം.

Terbaru Lainnya

Recents