Iklan

Iklan

,

Iklan

Video

പോലീസുകാര്‍ പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം!, വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്, പോലീസിനനുകൂലമായി ക്രൈംബ്രാഞ്ച്

SPECIAL CORRESPONDENT
, Wednesday, September 06, 2023 WIB Last Updated 2023-09-06T15:27:48Z

കാസര്‍കോട് : കുമ്പളയില്‍ പോലീസുകാര്‍ പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.

മരിച്ച പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട വാഹനത്തിന് പൂര്‍ണ ഫിറ്റ്‌നെസ് ഇല്ലെന്നും പോലീസുകാരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ആരോപണ വിധേയരായ എസ്.ഐ ഉള്‍പ്പെടെ മൂന്നുപേരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents