Iklan

Iklan

,

Iklan

Video

യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി!, ബന്ധത്തില്‍ നിന്ന് യുവതി പിന്മാറാൻ ശ്രമിച്ചതോടെ എയര്‍പിസ്റ്റള്‍കൊണ്ട് വെടിവെച്ചു, യുവാവ് പോലീസ് പിടിയില്‍

SPECIAL CORRESPONDENT
, Wednesday, September 20, 2023 WIB Last Updated 2023-09-20T05:59:13Z

എറണാകുളം : കോതമംഗലം നെല്ലിക്കുഴി ചെറുവട്ടൂരിൽ യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ച ശേഷം എയര്‍പിസ്റ്റള്‍കൊണ്ട് വെടിയേല്‍പ്പിച്ചു. പോത്താനിക്കാട് സ്വദേശി വിവാഹമോചിതയായ ഇരുപത്തേഴുകാരിക്കാണു ക്രൂരപീഡനമേറ്റത്.

ഞെട്ടിപ്പിച്ച ഈ സംഭവത്തെ തുടര്‍ന്ന് നാല് കുട്ടികളുടെ പിതാവായ മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീ (32) മിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ശരീരഭാഗങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ വെടിയേറ്റിട്ടുണ്ട്.

വിവാഹ മോചിതയായ യുവതിയുമായി പ്രതി ജൗഹര്‍ കരീമിന് അടുപ്പമുണ്ടായിരുന്നു. ബന്ധത്തില്‍ നിന്ന് യുവതി പിന്മാറാന്‍ ശ്രമിച്ചതാണ് പ്രകോപനമായത്. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents