Iklan

Iklan

,

Iklan

Video

ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ!, ലഹരി സൂക്ഷിച്ചത് വിൽപ്പനയ്ക്കായി, പിടികൂടിയത് ഒമ്പത് ഗ്രാം

SPECIAL CORRESPONDENT
, Wednesday, September 20, 2023 WIB Last Updated 2023-09-20T06:28:35Z

പെരുമ്പാവൂർ : വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ . ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ് (23) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടിൽ ബാഗിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 

ആസാമിൽ നിന്നുമാണ് കൊണ്ടുവന്നത്. അതിഥിത്തൊഴിലാളികൾക്കിടയിലാണ് വിൽപ്പന. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ജോസി.എം.ജോൺസൻ, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ് സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents