Iklan

Iklan

,

Iklan

Video

യോഗ ക്ലാസിനിടെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യോഗ അധ്യാപകനെതിരെ പോക്‌സോ കേസ്

SPECIAL CORRESPONDENT
, Sunday, September 10, 2023 WIB Last Updated 2023-09-10T13:27:42Z

കൊച്ചി : പോക്‌സോ കേസില്‍ യോഗ അധ്യാപകന്‍ അറസ്റ്റിലായി. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ താമസിക്കുന്ന മട്ടാഞ്ചേരി നോര്‍ത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.

മുളവുകാട് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു ഇയാൾ. യോഗ ക്ലാസ് നടക്കുന്നതിനിടെ ക്ലാസില്‍ പങ്കെടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ഇയാൾ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents