സ്വന്തം ലേഖകൻ
കടകളിൽ നിന്നും ഇനി പൈസ കൊടുത്ത് ഗ്രോബാഗുകൾ വേടിക്കേണ്ട ആവശ്യമില്ല. വെറും 10 മിനിറ്റ് കൊണ്ട് തന്നെ ഗ്രോബാഗ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഗ്രോ ബാഗ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആവശ്യമുള്ളത് ചാക്ക് ആണ്. 25 കിലോ ചാക്ക് ആണ് എടുക്കുന്നതെങ്കിൽ അതിൽ നിന്നും രണ്ട് ഗ്രോബാഗ് ഉണ്ടാക്കാൻ സാധിക്കും. ഉണ്ടാക്കിയെടുക്കേണ്ട രീതി ഒരു 25 കിലോ ചാക്ക് എടുക്കുക.
ചാക്കിന്റെ അടിഭാഗം മുറിച്ചുകളയുക. അതിനുശേഷം ചാക്ക് മുഴുവനായി മറിച്ചിടുക. അതിനു ശേഷം ചാക്കിന്റെ നീളത്തിൽ ഒരു ഭാഗം വെട്ടിയെടുക്കുക. ഇപ്പോൾ ചാക്ക് ഒരു പീസായി നീളത്തിൽ ലഭിക്കുന്നതായിരിക്കും. 25 കിലോ ചാക്ക് മുറിക്കുമ്പോൾ അതിന്റെ നീളം വരുന്നത് 34 ഇഞ്ചാണ്. വീതി എന്നുപറയുന്നത് 12 അല്ലെങ്കിൽ 12.5 ഇഞ്ച് വരും. ഈ അളവ് വരച്ചതിനു ശേഷം ബാക്കിയുള്ള ഭാഗങ്ങൾ മുറിച്ചെടുത്തു കളയുക. ഗ്രോ ബാഗിന്റെ അടിഭാഗത്ത് റൗണ്ട് പോലെ വെക്കുവാനായി വേറൊരു ചാക്ക് എടുത്ത് കറക്റ്റ് അളവിൽ രണ്ടെണ്ണം വട്ടത്തിൽ മുറിച്ചെടുക്കുക. ഗ്രോ ബാഗിന്റെ മുകൾഭാഗം വരുന്ന സൈഡ് ആദ്യം മടക്കി നീളത്തിൽ അടിച്ചെടുക്കുക.
അതിനുശേഷം ടൈ നൂല് വെച്ച് ഒന്നുകൂടി മടക്കി അടിക്കുക. എങ്കിലേ ഫിനിഷിംഗ് ലഭിക്കുകയുള്ളൂ. അതിനുശേഷം രണ്ടുവർഷം കൂട്ടിയോജിപ്പിച്ച് തൈയ്ച്ച് എടുക്കുക. അതിനുശേഷം ചാക്കിന്റെ അടിവശം വെക്കുവാനായി മുറിച്ചു മാറ്റി വെച്ച വട്ടത്തിലുള്ള പീസ് എടുത്ത് ഗ്രോ ബാഗിന്റെ അടിഭാഗം തയ്ച്ചു കൊടുക്കുക. അടിഭാഗം രണ്ട് മൂന്ന് തവണയായി അടിച്ചു കൊടുക്കുക. ഗ്രോബാഗ് റെഡിയായി.
0 تعليقات