സ്വന്തം ലേഖകൻ
കണ്ണൂർ : ഉളിക്കലിലെ ജനവാസ മേഖലയിൽ ഭീതി പടർത്തി കാട്ടാന. തൊട്ടടുത്ത് ഉളിക്കൽ ടൗണാണെന്നതിനാൽ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ഇന്ന് സ്കൂളികൾക്ക് അവധി പ്രഖ്യാപിച്ചു. ആനയെ കശുമാവിൻ തോട്ടത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം. മൂന്ന് ഏക്കർ വിസ്തൃതിയുള്ള തോട്ടമാണ് ഇത്. ജനവാസ മേഖലയല്ലാത്തതിനാൽ വലിയ പ്രശ്നമാകില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആന വിരണ്ടോടിയേക്കുമെന്ന് ആശങ്കയുള്ളതിനാലാണ് ആനയെ കശുമാവിൻ തോട്ടത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്.
ആനയെ കണ്ട് പേടിച്ചോടിയ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ ആന ഈ പ്രദേശത്തുണ്ട്. ആന ഇതുവരെ ഒന്നും നശിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല. ആനയെ ഓടിക്കാൻ ഇപ്പോൾ മൂന്ന് റൗണ്ട് പടക്കം പൊട്ടിച്ചു. പടക്കം പൊട്ടിച്ചതിന്റെ എതിർ ദിശയിൽ ആന നീങ്ങുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പിന്റെ നീക്കം.
0 تعليقات