banner

സിഎംആര്‍എല്‍-എക്‌സാലോജിക് കരാർ അഴിമതിയാണെന്ന ആരോപണം!, പിണറായി വിജയനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ ഉന്നതർ എതിർകക്ഷികളായ കേസ്, ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേൾക്കും


സ്വന്തം ലേഖകൻ
കൊച്ചി : സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരൻ്റെ അഭിഭാഷകനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്മേലുള്ള വിശദീകരണവും സര്‍ക്കാരിന്റെ മറുപടി വാദവുമാണ് സിംഗിള്‍ ബെഞ്ച് കേള്‍ക്കുന്നത്. വാദം അറിയിക്കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

എക്‌സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ചുവെങ്കിലും റിവിഷന്‍ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു.

ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസ് തള്ളിയത്. ഹര്‍ജി സ്വീകരിക്കാന്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം.

إرسال تعليق

0 تعليقات