banner

പ്രണയം നടിച്ച് കൈവശപ്പെടുത്തിയ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് ബ്ലാക്ക് മെയിലിംഗ്!, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കി, പിതാവിൻ്റെ പരാതിയിൽ 20കാരന്‍ അറസ്റ്റില്‍


സ്വന്തം ലേഖകൻ
ബറേലി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയായ സാഹില്‍ ഗുപ്ത എന്ന 20 കാരനാണ് പിടിയിലായത്.

സോഷ്യല്‍ മീഡിയ വഴിയാണ് സാഹില്‍ ഗുപ്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി സൗഹൃദത്തിലായത്. സ്രാഹില്‍ തന്റെ മകളുമായി സോഷ്യല്‍ മീഡിയ വഴി ഏകദേശം 11 മാസം മുമ്പ് സൗഹൃദം സ്ഥാപിച്ചതായി പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.

”കുട്ടിയുടെ വിശ്വാസം നേടിയതിന് ശേഷം, സാഹില്‍ തന്റെ മകളോട് ചില ഫോട്ടോകള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ടു, പിന്നീട് ഇത് മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി,” പരാതിക്കാരന്‍ പറഞ്ഞു. സാഹില്‍ ഗുപ്ത എന്റെ മകളോട് ഒക്ടോബര്‍ 12 ന് ആളൊഴിഞ്ഞ സ്ഥലത്ത് കാണാന്‍ ആവശ്യപ്പെട്ടു, അവിടെ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമത്തിലെ വകുപ്പുകളും പ്രകാരം സാഹില്‍ ഗുപ്തയ്ക്കെതിരെ പോലീസ് കേസെടുത്തു.

”പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സാഹില്‍ ഗുപ്തയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്, ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Post a Comment

0 Comments