banner

എട്ടാംക്ലാസുകാരിയെ പീഡനത്തിനിരയാക്കി!, വിവരം പുറത്തറിഞ്ഞത് സ്കൂളിലെ കൗണ്‍സിലിങ്ങിനിടെ, പ്രധാനാധ്യാപകൻ്റെ പരാതിയിൽ 27കാരൻ പിടിയിൽ


സ്വന്തം ലേഖകൻ
വയനാട് : അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച 27കാരന്‍ അറസ്റ്റിലായി.

തോമാട്ടുചാല്‍ സ്വദേശി കരിവളം കുന്ന് കോളനിയിലെ വിനീഷ് എന്ന ചിന്നനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 

പിന്നീട് പ്രധാനാധ്യാപകന്‍ അമ്പലവയല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു.

അമ്പലവയലില്‍ പോലീസ് എസ്.ഐ രാംജിത്ത്, സി.പി.ഒ മാരായ അഖില്‍ ഒഏ, ബിജു. പി.എല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Post a Comment

0 Comments