സ്വന്തം ലേഖകൻ
ബസ്തര്‍ : 40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ വോട്ടര്‍മാര്‍. മാവോയിസ്റ്റ് സാന്നിധ്യമുള്ള 40 ഗ്രാമങ്ങളിലെ വോട്ടര്‍മാര്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തും. സുരക്ഷാ സാധ്യത കണക്കിലെടുത്ത് ഇവിടെ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള 40 ഗ്രാമങ്ങളിലാണ് 40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുന്നത്.
120 പോളിംഗ് സ്റ്റേഷനുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനകം പ്രദേശത്ത് മാവോയിസ്റ്റ് സംഘടനകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ 60ലധികം സുരക്ഷാ സേന ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
നിലവില്‍ പോലീസ് പറയുന്നതനുസരിച്ച് ഈ പ്രദേശങ്ങള്‍ വളരെ സുരക്ഷിതമാണ്. അവിടെ വോട്ടിംഗ് പ്രക്രിയ നടത്താം, ഇതിനായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്.
.jpg)
0 Comments