banner

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു!, വയോധികയ്ക്ക് ദാരുണ അന്ത്യം, യുവാവ് ഓടിച്ചിരുന്ന ബൈക്ക് അമിതവേഗതയിലായിരുന്നെന്ന് പോലീസ്, കേസെടുത്തു


സ്വന്തം ലേഖകൻ
ആലപ്പുഴ : റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് അറുപതുകാരിക്ക് ദാരുണാന്ത്യം. ചാത്തങ്കരി ചെമ്പന്നിൽ വീട്ടിൽ ബേബിയുടെ ഭാര്യ തങ്കമണി ബേബി ( മറിയാമ്മ) ആണ് മരണപ്പെട്ടത്.

ഞായർ വൈകിട്ട് ആറരയോടെ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രം മണക്ക് ആശുപത്രി ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിൽ ബൈക്കിലെത്തിയ നീരേറ്റുപ്പുറം സ്വദേശിയായ യുവാവ് തങ്കമണിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ തങ്കമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments