കുണ്ടറ : കുണ്ടറ സ്വദേശിയായ 64കാരനെ കാണാതായി. പെരുമ്പുഴ സ്വദേശിയായ ബാബു.ഡി എന്ന 64കാരനെയാണ് പെരുമ്പുഴ പഴങ്ങാലത്ത് നിന്നും വെള്ള നിറത്തിലുള്ള KL02BA4402- എന്ന നമ്പറിലെ വാഗണർ കാറുമായി കാണാതായത്. ഈ കാറും ഓടിച്ചു കൊണ്ടാണ് ഇദ്ദേഹം പോയത് എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇദ്ദേഹത്തിന് വലതു കൈയ്ക്ക് സ്വാധീനക്കുറവും സംസാരിക്കാൻ ബുദ്ധിമുട്ടുമുണ്ട്. സംഭവത്തിൽ സഹോദരൻ കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ സംബന്ധിച്ചോ വാഹനത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ സഹോദരൻറെ നമ്പറിലോ കുണ്ടറ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.
സഹോദരൻ:
9446787658 (ജെയിംസ്)
കുണ്ടറ പോലീസ് സ്റ്റേഷൻ:
0474 2547239

0 Comments