banner

അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സരങ്ങൾ!, പോയിന്‍റ് പട്ടികയിൽ 179 പോയിന്‍റുമായി പാലക്കാട് മുന്നിൽ, വാശിയേറിയ മത്സരങ്ങൾക്ക് വിരാമമിട്ട് 65-ാമത് സംസ്ഥാന കായികമേള ഇന്ന് സമാപിക്കും


സ്വന്തം ലേഖകൻ
തൃശൂര്‍ : 65-ാമത് സംസ്ഥാന കായികമേള ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സരങൾ അരങ്ങേറും. ജൂനിയർ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800,200 മീറ്റർ മത്സരങ്ങളും അധ്യാപകർക്കായുള്ള 14 ഫൈനൽ മത്സരങ്ങളുമാണ് ഇന്ന് നടക്കുക.

പോയിന്‍റ് പട്ടികയിൽ 179 പോയിന്‍റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 131 പോയിന്‍റുമായി മലപ്പുറം രണ്ടാമതും 69 പോയിനുമായി എറണാകുളം മൂന്നാമതും ആണ് നിലവിലുള്ളത്.

സ്കൂളുകളിൽ 43 പോയിന്‍റുമായി ഐഡിയൽ കടകശ്ശേരി ഒന്നാമതും 38 പോയിന്‍റുമായി കോതമംഗലം മാർ ബേസിൽ രണ്ടാമതുമാണ്.

Post a Comment

0 Comments