banner

65-ാമത് സംസ്ഥാന സ്കൂൾ കായികമേള!, മൂന്ന് സ്വർണ്ണവും, നാല് വെള്ളിയും രണ്ട് വെങ്കലവുമായി മലപ്പുറം ജില്ല മുന്നിൽ, പാലക്കാടും എറണാകുളവും രണ്ടും മൂന്നും സ്ഥാനത്ത്


സ്വന്തം ലേഖകൻ
തൃശ്ശൂർ : കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും മുന്നിൽ മലപ്പുറവും പാലക്കാടും. മൂന്ന് സ്വർണ്ണവും, നാല് വെള്ളിയും രണ്ട് വെങ്കലവുമായി മലപ്പുറം ജില്ലയാണ് നിലവിൽ ഒന്നാമത്.

പാലക്കാടും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ 13 പോയിൻ്റുകൾ നേടി സ്കൂൾ തലത്തിൽ ഒന്നാമതാണ്.

തൊട്ടുപിന്നിൽ കോതമംഗലം മാർ ബേസിലും കുതിപ്പ് തുടരുകയാണ്. മീറ്റിലെ ആദ്യ റെക്കോർഡ് കാസർകോട് സ്വന്തമാക്കി. കുട്ടമത്ത് സ്കൂളിലെ കെ സി സെർവനാണ് ഡിസ്കസ് ത്രോയിൽ റെക്കോർഡ് നേടിയത്.

സ്വന്തം സഹോദരൻ കെ സി സിദ്ധാർഥ് 2018ൽ സ്ഥാപിച്ച 53.34 മീറ്റർ റെക്കോർഡാണ് 57.71 മീറ്റർ എറിഞ്ഞ് സെർവൻ തകർത്തത്.

Post a Comment

0 Comments