banner

ദേശീയപാതയിലെ വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം!, മരിച്ചത് കൊല്ലം സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ


സ്വന്തം ലേഖകൻ
തൃശൂർ : കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം മുഖത്തല സ്വദേശി ആനന്ദാണ്(37) മരിച്ചത്.

തിങ്കളാഴ്ച രാത്രി ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ  മിനിലോറിക്ക് പിറകിൽ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

പരുക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Post a Comment

0 Comments