സ്വന്തം ലേഖകൻ
കണ്ണൂർ : എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥിനിയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനിയെ നേരിൽ കണ്ട് പരാതി നൽകി എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കുറ്റക്കാരായ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഇതുവരെയും ഒരു രീതിയിലുള്ള നടപടിയും എടുത്തിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കുറ്റക്കാർക്കെതിരെ നടപടി ഇല്ലാത്തതിനെ തുടർന്ന് കോളേജിലേക്ക് എബിവിപി മാർച്ച് നടത്തിയിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും വരെ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് എബിവിപി പറഞ്ഞിരുന്നു. എന്നാൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌ത് മാറ്റുകയായിരുന്നു.
കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയായ ആരാധനയെ കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടത്. ഇതേതുടർന്ന് വിദ്യാർത്ഥിനി കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.
എന്നാൽ നടപടി ഉണ്ടായില്ല.
സംഭവത്തിൽ എസ്പിയ്‌ക്കും പരാതി നൽകി. പലപ്പോഴും പുറത്ത് നിന്നുള്ള എസ്എഫ്‌ഐ പ്രവർത്തകർ തന്നെ റാഗ് ചെയ്തിരുന്നതായും ഇങ്ങനെ ഒരു സംഭവം നടന്നിട്ടും ആരും പ്രതികരിക്കുന്നില്ല. രാഖി കെട്ടിയതിനും എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ബാത്‌റൂമിൽ പോകാൻ പോലും തന്നെ അനുവദിച്ചില്ല എന്നും പെൺകുട്ടി പറയുകയുണ്ടായി.

0 Comments