സ്വന്തം ലേഖകൻ
എകരൂൽ : എസ്റ്റേറ്റ്മുക്ക്-തലയാട് റോഡിൽ എം.എം പറമ്പിൽ കാറും പാർസൽ വാനും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു.
വടകര ഭാഗത്തുനിന്ന് തോണിക്കടവിലേക്ക് പോയ കാറും എതിരെവന്ന പാർസൽ വാനുമാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാർ യാത്രക്കാരായ അഞ്ചു പെൺകുട്ടികൾ ഉൾപ്പെടെ ആറു പേർക്കും പാർസൽ വാനിലുണ്ടായിരുന്ന രണ്ടു പേർക്കുമാണ് പരിക്കേറ്റത്.
ഇവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരു പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പാർസൽ വാനിലുണ്ടായിരുന്ന താമരശ്ശേരി കാരാടി സ്വദേശി ഇസ്മായിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments