banner

തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റിന് പത്ത് രൂപ!, സാധാരണക്കാരെ പിഴിയുന്ന പഞ്ചായത്ത് നടപടി പിൻവലിക്കണമെന്ന് ബി.ജെ.പി നേതാവ് അജയൻ മകരവിളക്ക്


തൃക്കരുവ : തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി ടിക്കറ്റിന് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കി ഉയർത്തിയ പഞ്ചായത്ത് നടപടിക്കെതിരെ ബി.ജെ.പി പഞ്ചായത്ത് സമിതി  പ്രതിഷേധമറിയിച്ച് പരാതി നൽകി. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡൻ്റ് അജയൻ മകരവിളക്കാണ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. നടപടി പിൻവലിച്ചില്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ക്ഷേമ പെൻഷനുകളെ ആശ്രയിച്ച് കഴിയുന്ന നാട്ടിലെ സാധാരണക്കാർക്ക്  സംസ്ഥാന സർക്കാരിൻ്റെ ദയനീയ സ്ഥിതിയിൽ പെൻഷൻ പോലും ലഭിക്കുന്നില്ല. ഈ അവസരത്തിൽ തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി ടിക്കറ്റിന് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കി ഉയർത്തിയത് ജനദ്രോഹപരമാണ്. ആയത് കൊണ്ട് സാധാരണക്കാരെ പിഴിയുന്ന പഞ്ചായത്ത് നടപടി പിൻവലിക്കണമെന്നും ബി.ജെ.പി നേതാവ് അജയൻ മകരവിളക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

إرسال تعليق

0 تعليقات