banner

പ്രവാചകചര്യ പിൻപറ്റിയുള്ള നബിദിനാഘോഷമെന്ന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി!, കരുവ അൽ അമീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാമത് നബിദിനാഘോഷം ഇഞ്ചവിള വൃദ്ധസദനത്തിൽ നടന്നു


തൃക്കരുവ : അൽ അമീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് നബിദിനാഘോഷവും   മിലാദുന്നബി സംഗമവും ഇഞ്ചവിള വൃദ്ധസദനത്തിൽ നടന്നു. പ്രവാചകചര്യ പിൻപറ്റിയുള്ള നബിദിനാഘോഷമാണ് സംഘടിപ്പിച്ചത് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. കരുവ റഫീഖിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മിലാദുന്നബി സംഗമം. ഹാഫിസ് ബിലാൽ ഇബിനു റഫീഖ് ഖിർഅത്ത് ഓതി. കരുവ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സെയ്യിദ് ഹദിയത്തുല്ലാഹ് തങ്ങൾ അൽ ഐദറൂസി നബിദിന സന്ദേശം നൽകി . കണ്ടച്ചിറ ഇമാം ഐയ്യൂബ് ഖാൻ മഹ്ളരി, കരുവ അസിസ്റ്റൻ്റ് ഇമാം നൗഷാദ് അസ്ലമി, തുടങ്ങിയവർ മുഖ്യാതിഥികൾ ആയി. റഫീഖ് കളീലിൽ ചിറ സ്വാഗതം പറഞ്ഞു. കരുവ ജമാഅത്ത് പ്രസിഡന്റ് അഷറഫുദ്ദീൻ സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ അബ്ദുൽ ജലീൽ മുസ്ലിയാർ സിദ്ധീഖ് മുളക്കലഴികത്ത് തുടങ്ങിയവർ ആശംസകൾ പറഞ്ഞു. മുഹമ്മദ് കുഞ്ഞ് നന്ദിയും പറയുകയും ചെയ്തു. തുടർന്ന് അന്തേവാസികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും നൽകി.

إرسال تعليق

0 تعليقات