banner

അല്‍ നസറിന്റെ വിജയ പരമ്പരകള്‍ക്ക് ഒടുക്കമോ?!, അല്‍ അബഹയ്ക്കെതിരെ റോണോൾഡോയുടെ പടയ്ക്ക് സമനില


അല്‍ നസറിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് അവസാനം. സൗദി പ്രൊ ലീഗില്‍ അല്‍ അബഹയെ നേരിട്ട അല്‍ നസര്‍ 2-2ന്റെ സമനില ആണ് വഴങ്ങിയത്. അവസാന മിനുട്ടില്‍ വഴങ്ങിയ ഗോളാണ് അല്‍ നസറിന് വിജയം നഷ്ടമാകാൻ കാരണം.മത്സരം ആരംഭിച്ച്‌ 28 മിനുട്ടുകള്‍ക്ക് അകം അല്‍ നസര്‍ ഇന്ന് 2 ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മൂന്നാം മിനുട്ടില്‍ ഒറ്റാവിയോ ആണ് അല്‍ നസറിന് ലീഡ് നല്‍കിയത്. 

28ആം മിനുട്ടില്‍ ടലിസ്ക അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. 36ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ആയിരുന്നു അബഹയുടെ ആദ്യ ഗോള്‍. 90ആം മിനുട്ടില്‍ ടോകോ എകാമ്ബി അവര്‍ക്ക് സമനിലയും നല്‍കി. റൊണാള്‍ഡോ ഇന്ന് 90 മിനുട്ടും കളിച്ചു എങ്കിലും ഗോളടിച്ചില്ല. ഇതിനു മുമ്ബുള്ള 10 മത്സരങ്ങളും അല്‍ നസര്‍ വിജയിച്ചിരുന്നു. 8 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി അല്‍ നസര്‍ ലീഗില്‍ നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്.

إرسال تعليق

0 تعليقات