സ്വന്തം ലേഖകൻ
തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിന് കീഴിലെ അംഗനവാടികളിൽ പഞ്ചായത്ത് വെള്ള കുടിശ്ശിക അടയ്ക്കാത്തത് മൂലം കുടിവെള്ളം നിലയ്ക്കുന്ന സാഹചര്യമുണ്ടെന്ന തരത്തിൽ അഷ്ടമുടി ലൈവ് പുറത്തുവിട്ട വാർത്തയോട് പ്രതികരിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ. തൃക്കരുവയിലെ അംഗനവാടിയിലെ വെള്ള കുടിശ്ശിക സംബന്ധിച്ച് പുറത്ത് വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും. കൺഡിജെൻസി പദ്ധതി വെച്ച് ചിലവുകൾക്കാവശ്യമായ പണമെല്ലാം വർഷാദ്യം അഡ്വാൻസായി നൽകിയതായും അദ്ദേഹം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഇത്തരം ബില്ലുകൾ ഈ ഫണ്ടിൽ നിന്ന് പണമെടുത്ത് അടച്ച ശേഷം ആയതിൻ്റെ ബില്ലുകൾ പഞ്ചായത്തിൽ ഏല്പിക്കുക എന്നതാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഈ സാമ്പത്തിക വർഷത്തിൽ 75000 രൂപയോളം ഈ ഫണ്ടായി നൽകിട്ടുണ്ട്. വാർത്ത വരാൻ ഉണ്ടായ സാഹര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പഞ്ചായത്തിന് അവമതിപ്പ് ഉണ്ടായ സാഹചര്യത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
തിരുത്ത്: 75000 എന്ന് തിരുത്തി വായിക്കുക
0 تعليقات