banner

സാജു ജേക്കബ് അന്തരിച്ചു!, മരിച്ചത് നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ്


സ്വന്തം ലേഖകൻ
കൊച്ചി : നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു. അറുപത്തിയഞ്ചു വയസ് ആയിരുന്നു. ഇന്ന് രാവിലെ 9 മണി മുതൽ എറണാകുളം കലൂർ അംബേദ്കർ നഗറിലെ വസതിയിൽ പൊതുദര്‍ശനം.

വൈകിട്ട് നാലിന് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ ഷേർലി സാജു (മേഴ്‌സി). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ (അക്കു), മരുമകൾ ആതിര അമിത്, പേരക്കുട്ടി ജേക്കബ് അമിത്.

Post a Comment

0 Comments