അഷ്ടമുടി : അഷ്ടമുടി ലൈവ് ന്യൂസിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ
'ലഹരിയോട് പറയാം NO' യുടെ ഭാഗമായി ജില്ലാ എക്സൈസ് വിഭാഗവുമായി സഹകരിച്ച് അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് അഞ്ചാലുംമൂട് സി.ഐ പി.എസ് ധർമ്മജിത്ത് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സെക്രട്ടറി ജിജു. സി. നായർ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കൊല്ലം സിറ്റി), കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് രാജു. എ (പ്രിവൻ്റീവ് ഓഫീസർ, എക്സൈസ് കൊല്ലം) തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. തുടർന്ന് ബോധവത്കരണ ക്ലാസ് കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസറായ മിനേഷ്യസ്. ആർ നയിച്ചു. ഇരുന്നൂറോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. അഷ്ടമുടി ലൈവ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഷെജീർ ജമാലുദ്ദീൻ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൾ പോൾ ആൻ്റണി സ്വാഗതം പറഞ്ഞു. സ്കൂളിലെ എൻ.എസ്.എസ് ലീഡർ നന്ദി പ്രകാശിപ്പിച്ചു. അഷ്ടമുടി ലൈവ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജീവ് ജമാലുദ്ദീൻ, ന്യൂസ് എഡിറ്റർ ഇൻഷാദ് സജീവ്, അഷ്ടമുടി ലൈവ് റിപ്പോർട്ടർ സുജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ ബ്രാൻ്റഡ് മൊബൈൽ ഔട്ട്ലെറ്റായ ആർ.പി മാളിലെ എ.ബി.സി മൊബൈൽസാണ് വേദിക്ക് സ്പോൺസറായത്.

0 Comments