സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരവേ ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്താണ് രാജ്യതലസ്ഥാനത്ത് സുരക്ഷയൊരുക്കിയത്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് ഉള്‍പ്പെടെ കനത്ത സുരക്ഷയൊരുക്കാനാണ് തീരുമാനം. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് നടപടി. ആറ് ദിവസമായി തുടരുന്ന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 4,200 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. 212 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 10 മലയാളികളുണ്ടെന്നാണ് സൂചന. യാത്രക്കാരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളിലെത്തി.
ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മടങ്ങിയത്. മലയാളികള്‍ക്കായി വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ് ഡസ്‌ക് ഒരുക്കിയിട്ടുണ്ട്. മടങ്ങി എത്തുന്നവര്‍ക്ക് ഡല്‍ഹി കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ഇസ്രയേല്‍ എംബസിയില്‍ തുടരുകയാണ്.
0 تعليقات