banner

നെതന്യാഹു സർക്കാരിന് പൊറുക്കാനാകാത്ത തെറ്റുപറ്റി!, യുദ്ധത്തിൽ പിന്തുണ നൽകും, ഐക്യ സർക്കാരിൻ്റെ ഭാഗമാകാതെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യയിർ ലാപിഡ്


സ്വന്തം ലേഖകൻ
ടെൽ അവീവ് : പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുളള ഐക്യ സർക്കാരിൽ ചേരാതെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യയിർ ലാപിഡ്. നെതന്യാഹു സർക്കാരിന് പൊറുക്കാനാകാത്ത തെറ്റുപറ്റി. യുദ്ധത്തിൽ സർക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കും. ഐക്യ സർക്കാർ ഫലപ്രദമല്ലെന്നും ലാപിഡ് പറഞ്ഞു. യെഷ് ആറ്റിദ് പാർട്ടിയുടെ നേതാവാണ് ലാപിഡ്.

ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളുമായി ചേർന്ന് ഐക്യ സർക്കാർ രൂപീകരിക്കാനായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കം. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ആന്റണി ബ്ലിങ്കൻ നെതന്യാഹുവിനെ അറിയിച്ചു. "ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾ എവിടേക്കും പോകുന്നില്ല" എന്ന് നെതന്യാഹുവിന്റെ ഓഫീസിലെത്തി ബ്ലിങ്കൻ പിന്തുണ വാ​ഗ്ദാനം ചെയ്തു. 'സ്വയം പ്രതിരോധിക്കാൻ നിങ്ങൾ ശക്തരായിരിക്കാം. എങ്കിലും അമേരിക്ക ഉള്ളിടത്തോളം നിങ്ങള്‍ക്ക് ഒറ്റയ്ക്ക് പൊരുതേണ്ടി വരില്ല. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പക്ഷത്തായിരിക്കും.' ബ്ലിങ്കന്‍ പറഞ്ഞു.

അമേരിക്കയുടെ പിന്തുണക്ക് നന്ദി അറിയിച്ച നെതന്യാഹു ഐഎസിനെ പോലെ ഹമാസിനേയും തകർക്കണമെന്ന് അഭിപ്രായപെട്ടു. കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും സ്ഥിതിഗതികള്‍ വിലയിരുത്തി.

إرسال تعليق

0 تعليقات