സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഭക്ഷണത്തിൽ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര്‍ മന്‍സിലില്‍ സുലൈമാനെ(59)യാണ് അറസ്റ്റ് ചെയ്തത്.
കല്ലമ്പലത്താണ് നടുക്കുന്ന സംഭവം നടന്നത്. ഭാര്യ നേരത്തെ പാകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ സുലൈമാന്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ ഭക്ഷണം കഴിച്ച സുലൈമാന്‍റെ ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലാകുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
അറസ്റ്റ് ചെയ്ത സുലൈമാനെ വൈദ്യപരിശോധനയ്ക്ക് പിന്നാലെ റിമാന്‍ഡ് ചെയ്തു.
%20(14).jpg)
0 Comments