സ്വന്തം ലേഖകൻ
ചെന്നൈ : തമിഴ്നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ആൺകുട്ടിക്ക് 5000 രൂപയും പെൺകുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ടര്‍ സമ്മതിച്ചു.
ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടു. സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയും പൊലീസ് രൂപീകരിച്ചു.
ഒക്ടോബര്‍ 12-ാം തീയതി പരാതിക്കാരനായ ദിനേശിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ കഴിഞ്ഞദിവസം തിരുച്ചെങ്ങോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് നഴ്‌സാണെന്ന വ്യാജേന പരിചയപ്പെട്ട ലോകാമ്മാള്‍ കുഞ്ഞിനെ വാങ്ങാനായി ദിനേശിനെ സമീപിച്ചത്.
കുഞ്ഞിനെ തനിക്ക് നല്‍കിയാല്‍ രണ്ടുലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നായിരുന്നു ലോകാമ്മാളിന്റെ വാഗ്ദാനം. ഇതോടെ ദിനേശ് തിരുച്ചെങ്ങോട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് തിരുച്ചെങ്ങോട് ഡി.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ സമീപിച്ചത് ലോകാമ്മാളാണെന്ന് തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ലോകമ്മാളിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ സഹായിയായ ഡോക്ടര്‍ അനുരാധയെയും പോലീസ് അറസ്റ്റ് ചെയ്തു.
.jpg)
0 Comments