banner

ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ; റിപ്പോർട്ട്

ടൊറന്റോ : നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്നാലെ നയതന്ത്ര പ്രതിനിധികളെ കാനഡ മറ്റൊരു രാജ്യത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഒക്ടോബർ പത്തിനകം ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ ഉദ്യോഗസ്ഥരെ സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

അതേസമയം ഇന്ത്യയിലെ ഉദ്യോഗസ്ഥരോ കനേഡിയന്‍ സഹപ്രവര്‍ത്തകരോ ഇക്കാര്യങ്ങളിൽ പ്രതികരിച്ചിട്ടില്ല.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡക്കാർക്കു വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ ഇന്ത്യ നിർത്തിവയ്‌ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ നിർദ്ദേശം നൽകിയത്.

ഇന്ത്യയില്‍ നിലവില്‍ എത്ര നയതന്ത്ര ഉദ്യോഗസ്ഥരുണ്ടെന്നതിന് കൃത്യമായ വിവരം ലഭ്യമല്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ നയതന്ത്രനായ കെപി ഫാബിയാനെ ഉദ്ധരിച്ച് എഎന്‍ഐ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കാനഡയില്‍ ഇന്ത്യയില്‍ നിന്നുള്ള 21 നയതന്ത്രജ്ഞരും ഇന്ത്യയില്‍ കാനഡയില്‍ നിന്നുള്ള 62 നയതന്ത്രജ്ഞരുമുണ്ട്.

إرسال تعليق

0 تعليقات