banner

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനയെന്നും ചിലര്‍ ഇതിനായി വാര്‍ത്ത സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി

കണ്ണൂര്‍ : ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനായാണെന്നും ഇതിന് വേണ്ടി ചില വ്യക്തികളും മാധ്യമങ്ങളും വാര്‍ത്ത സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പിന്നിലെ സൂത്രധാരനെ കൈയോടെ പിടികൂടി. പരാതിക്കാരനായ ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണ്. ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവര്‍ത്തനമാണ്. കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടുംബ യോഗങ്ങളുടെ ഭാഗമായി ധര്‍മ്മടത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മികച്ച രീതിയിലാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.


 

إرسال تعليق

0 تعليقات