banner

സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയില്‍


സ്വന്തം ലേഖകൻ
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയില്‍. സിഐഎസ്‌എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെ കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തിച്ചു. മലപ്പുറം എസ് പി ഉടൻ ഡി വൈ എസ് പി ഓഫീസിലെത്തി ചോദ്യംചെയ്തേക്കും.

സ്വര്‍ണ്ണക്കടത്ത് സംഘത്തിന് പണം കൈപ്പറ്റി ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിഐഎസ്‌എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനിനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. നവീനിന്റെ ഫ്ലാറ്റില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്ഈ കേസില്‍ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്‌എഫ് അസിസ്റ്റന്റ് കമാണ്ടന്റ് ആണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്. ഓരോ തവണ സ്വര്‍ണ്ണം കടത്തുന്നതിനും ഇയാള്‍ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്.

إرسال تعليق

0 تعليقات