banner

തൃക്കരുവയിലെ അംഗനവാടികളിൽ കുരുന്നുകൾക്ക് കുടിവെള്ളമെത്തിയേക്കില്ല?!, പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡിലെ അംഗനവാടികളിൽ ഉൾപ്പെടെ കുടിശ്ശിക 5000ത്തിലധികം, കണക്ഷൻ കട്ട് ചെയ്യുമെന്ന് ഉദ്യോഗസ്ഥരുടെ ഭീഷണി, കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ


സ്വന്തം ലേഖകൻ
തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിന് കീഴിലെ അംഗനവാടികളിൽ കുരുന്നുകൾക്ക് ഇനി കുടിവെള്ളമെത്തിയേക്കില്ല. പഞ്ചായത്ത് വെള്ള കുടിശ്ശിക അടയ്ക്കാത്തത് മൂലമാണ് കുടിവെള്ളം നിലയ്ക്കുന്ന സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. പഞ്ചായത്തിലെ മൂന്നോളം അംഗനവാടികളിലാണ് ഈ സാഹചര്യം നിലനിൽക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രന്റെ വാർഡായ പതിനൊന്നാം വാർഡിലും സ്ഥിതി ഇതുതന്നെ. 70 ആം നമ്പർ അംഗനവാടിയിലും 75 ആം നമ്പർ അംഗനവാടിയിലും കുടിശ്ശിക 5000 ത്തിനും മേലെയാണ് ഇതോടെ ജില്ലാ ജലവകുപ്പ് ഉദ്യോഗസ്ഥർ അംഗനവാടികളിൽ എത്തി പണം അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കണക്ഷൻ കട്ട് ചെയ്യേണ്ടതായ സാഹചര്യമുണ്ടെന്ന് അറിയിക്കുകയും ആയിരുന്നു. 

ഗാർഹിക ഉപയോഗത്തിന് അല്ല എന്ന് രേഖപ്പെടുത്തി നോൺ ഡൊമസ്റ്റിക് എന്ന പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇവിടങ്ങളിലേക്ക് ജൽജീവൻ മിഷന്റെ കുടിവെള്ള പൈപ്പുകൾ എത്തുന്നത് ഇതോടെ ദിനേന കേവലം 250 ലിറ്ററിന് താഴെയാണ് ഉപയോഗമെങ്കിൽ പോലും മാസം ആയിരവും രണ്ടായിരവും ആണ് ബില്ലായി വരുന്നത്. സാധാരണഗതിയിൽ 200 രൂപ മുതൽ 300 രൂപ വരെ ബിൽ വരുന്ന സാഹചര്യത്തിലാണ് വൻ തുക സർക്കാരിനു കീഴിലെ സ്ഥാപനത്തിന് അടക്കേണ്ടി വരുന്നത്. തൃക്കരുവ 15 ആം വാർഡിലെ അംഗനവാടിയിൽ സ്വന്തമായി മോട്ടോർ കണക്ഷൻ ഉണ്ടായിരുന്നിട്ടും ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് സ്ഥാപിക്കുകയായിരുന്നു എന്ന് നേരത്തെ നാട്ടുകാർ ആരോപിച്ചിരുന്നു. ഈ അംഗനവാടിയിലും കുടിശ്ശിക 5000 ത്തിനും മേലെയാണ്. 

തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് ബിൽ വരുന്നതെങ്കിലും പഞ്ചായത്ത് വർക്കേഴ്സ് അടച്ചതിനു ശേഷം ആ ബിൽ മാറിത്തരാം എന്നാണ് പഞ്ചായത്ത് നിലപാട്. എന്നാൽ 12000 രൂപ മാത്രം ശമ്പളം ഉള്ള അംഗനവാടി ജീവനക്കാർ ഇത്തരത്തിലാണ് 5000 മുതൽ 8000 വരെ വരുന്ന വാട്ടർ കണക്ഷന്റെ ബിൽ അടയ്ക്കുക എന്നതാണ് ചോദ്യം. മറ്റ് ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ് ബിൽ തുക അടയ്ക്കുന്നത്. അതാതു മാസം എത്തുന്ന ബിൽ അംഗനവാടി വർക്കേഴ്സ് പഞ്ചായത്തിൽ എത്തിച്ചാലും എല്ലാവരുടെയും ബിൽ ഒരുമിച്ച് എത്തിയാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ പറയുന്നത് ഓരോ ബിൽ വെവ്വേറെയായി വന്നാൽ ജോലിഭാരം അധികമാകും എന്നതിനാലാണ് എളുപ്പപ്പണിക്ക് ഉദ്യോഗസ്ഥരും ശ്രമിക്കുന്നത് ഇതോടെ വെള്ളത്തിലാകുന്നത് സാധാരണ അംഗനവാടി ജീവനക്കാരുടെ ജീവിതമാണ്. 

സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കും

സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടും. നമ്മുടെ നമ്മുടെ അംഗനവാടികൾ സംരക്ഷിക്കേണ്ട ചുമതല പഞ്ചായത്തിന്റേതാണ്. നാളെ പഞ്ചായത്ത് സെക്രട്ടറിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഉണ്ടാവില്ല.

സരസ്വതി രാമചന്ദ്രൻ

പ്രസിഡൻ്റ്, തൃക്കരുവ ഗ്രാമപഞ്ചായത്ത്

إرسال تعليق

0 تعليقات