കരിക്കോട് : ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ടി.കെ.എം കോളേജ് ഓഫ് ആർട്സിലെ
ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ജീവനി സെൻ്റർ, വിമൻ സ്റ്റഡി യൂണിറ്റ് എന്നിവ സംയുക്തമായി ത്രിദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിജിൻ കെ എസ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന ഫ്ലാഷ് മോബ്, പോസ്റ്റർ എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഡോ. രോഹിണി കൃഷ്ണ, സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, ജീവനി കൗൺസിലർ ജിജാമോൾ, അസി. പ്രൊഫസർ ഡോ. മുംതാസ് എന്നിവർ സംസാരിച്ചു.
0 تعليقات