banner

ബിഹാറില്‍ വീണ്ടും ട്രെയിന്‍ അപകടം!, പാളം തെറ്റിയത് ഇന്നലെ രാത്രിയോടെ, ആറ് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു


ബക്സര്‍ : ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി. ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനസില്‍ നിന്ന് വരികയായിരുന്ന നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ ആറ് കോച്ചുകള്‍ ആണ് പാളംതെറ്റിയത്. ബക്‌സറിനടുത്തുള്ള രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം രാത്രി 9.35 ഓടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അസമിലെ ഗുവാഹത്തിക്ക് സമീപം കാമാഖ്യയിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിന്‍.

ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാട്‌ന ഹെല്‍പ്പ്ലൈന്‍: 9771449971, DNR ഹെല്‍പ്പ്ലൈന്‍: 8905697493, COMM CNL: 7759070004, ARA ഹെല്‍പ്പ്ലൈന്‍: 8306182542 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ സ്ഥിരീകരിച്ചു. അരയില്‍ നിന്ന് 15 ആംബുലന്‍സുകളും പട്നയില്‍ നിന്ന് ഒരു ഡസനിലധികം ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ആ റൂട്ടിലെ നിരവധി ട്രെയിനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഡി എം പറഞ്ഞു.

إرسال تعليق

0 تعليقات